മലപ്പുറം- മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പി..ടിപി നഗര്‍ വെറ്റ്‌പോളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീത് ആണ് വരന്‍. തവനൂര്‍ വൃദ്ധസദനത്തില്‍വച്ച് ഞായറാഴ്ച രാവിലെ 9നായിരുന്നു വിവാഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍വച്ചു മതിയെന്ന നിരഞ്ജനയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഇവിടെ വച്ച് നടത്തിയത്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളെല്ലാം ഇവര്‍ ഇവിടെയാണ് ആഘോഷിക്കാറുള്ളത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ എച്ച്ആര്‍ വിഭാഗത്തിലാണ് എം.ബി.എ ബിരുദധാരിയായ നിരഞ്ജന ജോലി ചെയ്യുന്നത്. എം.ബി.എക്കു പഠിക്കുമ്പോള്‍ നിരഞ്ജനയുടെ സീനിയര്‍ ആയിരുന്നു സംഗീത്.
മകളുടെ വിവാഹ സമ്മാനമായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് പി.ശ്രീരാമകൃഷ്ണന്‍ ആറ് പവന്‍ സ്വര്‍ണാഭരണം കൈമാറി. പി.വി.എ.ഖാദര്‍ ഹാജി നഗറില്‍ (ആര്‍വി പാലസില്‍) സംഘടിപ്പിക്കുന്ന ഒന്‍പതാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തില്‍ വിവാഹിതരാകുന്ന യുവതികള്‍ക്കാണ് സമ്മാനം കൈമാറിയത്.