തൊടുപുഴ- ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കുന്നതിനിടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തന്‍പുരക്കല്‍ മനു തങ്കപ്പന്‍ (40) ആണ് മരിച്ചത്.
ഇലപ്പള്ളിക്കടുത്ത് അറ്റകുറ്റപ്പണക്കിടെയാണ് അത്യാഹിതം. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. മൃതദേഹം മൂലമറ്റം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.