കൊച്ചി- പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശത്ത് ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് തിങ്കളാഴ്ച നിര്‍ണായകം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. ഇതിന്റെ തീരുമാനം അനുസരിച്ചായിരിക്കും കേസിലെ തുടര്‍ നടപടികള്‍. പോലീസും ഹൈക്കോടതിയുടെ തീരുമാനമാണ് കാത്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ മുഴുവന്‍ തെളിവുകളും സമര്‍പ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു ഒളിവില്‍ കഴിയുന്നത് ഏത് രാജ്യത്തെന്ന് വ്യക്തമായിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു. 24 നകം കീഴടങ്ങിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.