കൊച്ചി - ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ വംശഹത്യ നടത്തി ഉന്മൂലനം ചെയ്ത് കളയാമെന്നുള്ളത് സംഘ് പരിവാറിന്റെ കേവല ദിവാസ്വപ്‌നം മാത്രമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി ആരിഫലി. ഈ രാജ്യത്തിന്റെ സാമൂഹിക രൂപികരണത്തിനും നവോത്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിലുമെല്ലാം നിർണായക പങ്കുവഹിച്ചവരാണ് ഇന്ത്യൻ മുസ്ലിംകൾ. ഈ രാജ്യം മുസ്‌ലിംകളുടേത് കൂടിയാണ്. വിശ്വാസവും പോരാട്ടചരിത്രവും നിലനിൽക്കുന്നിടത്തോളം മുസ്‌ലിം ഉന്മൂലനവും അസാധ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലകെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മന്റ് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് മതം പിന്തിരിപ്പനാണെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ ഇസ്‌ലാമിക വിശ്വാസം അഭിമാനമാണെന്നും വിമോചന പോരാട്ടങ്ങൾക്ക് ഇസ്‌ലാം ഊർജ്ജം പകരുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള പറഞ്ഞു.സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ ഉദ്ഘാടന സെഷനിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരകണക്കിന് പ്രതിനിധികൾ സന്നിഹിതരായ പ്രതിനിധി സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി സ്വാഗതം പറഞ്ഞ ഉദ്ഘാടന സെഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുഹൈബ് സി.ടി സമാപന പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന വ്യത്യസ്ഥ സെഷനുകളിൽ ആദിത്യ മേനോൻ (ദി ക്വിന്റ്), മോങ് തെയ്ൻ ശ്വീ (റോഹിൻഗ്യ മൂവ്‌മെന്റ്), റിജാഉൽ കരീം (ഓൾ അസം മൈനോരിറ്റി സ്റ്റുഡന്റ്‌സ് യൂനിയൻ), ആസിഫ് മുജ്തബ (മൈൽസ് ടു സ്‌മൈൽ), വലി റഹ്മാനി (സാമൂഹിക പ്രവർത്തകൻ), സൽമാൻ അഹ്മദ് (പ്രസിഡന്റ്, എസ്.ഐ.ഒ ഇന്ത്യ), ശംസീർ ഇബ്‌റാഹീം (പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), ലബീദ് ശാഫി (പ്രസിഡന്റ്, സോളിഡാരിറ്റി കർണാടക), റാസിഖ് റഹീം (സാമൂഹിക പ്രവർത്തകൻ), അൻവർ സലാഹുദ്ദീൻ (ജന. സെക്രട്ടറി, എസ്.ഐ.ഒ കേരള), സമർ അലി (ജി.ഐ ഒ സംസ്ഥാന സെക്രട്ടറി), ശഹീൻ അബ്ദുല്ല (മക്തൂബ് മീഡിയ), ഷഫ്‌റിൻ (ആക്ടിംഗ് പ്രസിഡന്റ് ഫ്രറ്റേണിറ്റി കേരള, നിദ പർവീൻ (വിദ്യാർഥി ആക്ടിവിസ്റ്റ്), മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ബോർഡ് എക്‌സിക്യൂട്ടീവ് മെമ്പർ അബ്ദുശുക്കൂർ ഖാസിമി, കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മദനി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ ഖാസിമി, കേരള മുസ്‌ലസ്ലിം യൂത്ത്‌ഫെഡറേഷൻ പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീൻ മന്നാനി, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്, ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി യൂസുഫ് ഉമരി, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട് എന്നിവർ വിവിധ വിഷങ്ങളവതരിപ്പിച്ചു.