നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. സൗദി അറേബ്യയിലേ്ക്കാണ് ഇന്‍ഡിഗോ കൊച്ചിയില്‍ നിന്നു ഇപ്പോള്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ജൂണ്‍ 15 മുതല്‍ ജിദ്ദയിലേക്കും ദമാമിലേക്കുമാണ് നടത്തുന്നത്. രണ്ടിടത്തേക്കും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോ നിത്യേന പുതിയ സര്‍വീസ് നടത്തുന്നത്. നിലവില്‍ കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സും എയര്‍ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാനകമ്പനികളും കൂടി ആഴ്ചയില്‍ 15 സര്‍വീസുകളാണ്
നടത്തുന്നത്. ഇന്‍ഡിഗോ കൂടി എത്തുന്നതോടെ കൊച്ചിയില്‍ നിന്ന് സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആയി ഉയരും. ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള നേരിട്ടുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.