തൃക്കാക്കര- തൃക്കാക്കരയില്‍ കോണ്‍ഗ്രസുകാരുടെ അഹങ്കാരം മാറ്റുമെന്ന് എം.എം മണി. നോമിനേഷന്‍ കൊടുത്തിട്ട് പെമ്പിളമാരുടെ കൂടെ കിടന്നാല്‍ ജയിക്കുമെന്ന കോണ്‍ഗ്രസ് ധാരണ മാറ്റിയിട്ടുണ്ടെന്നും എം.എം മണി.
ഇടുക്കിയില്‍ കോണ്‍ഗ്രസുകാരുടെ അഹങ്കാരം മാറ്റിയ ചരിത്രമുണ്ട്. തൃക്കാക്കരയിലും ചരിത്രം ആവര്‍ത്തിക്കും. കെ. സുധാകരന്‍ അധ്യക്ഷനായത് സോണിയയെ പേടിപ്പിച്ചാണെന്നും മണി പറഞ്ഞു. സുധാകരന് തലക്ക് സുഖമില്ല. സോണിയാ മദാമ്മയെ പേടിപ്പിച്ചാണ് സുധാകരന്‍ പ്രസിഡണ്ടായത്- എം.എം മണി പറഞ്ഞു. ഇടമലക്കുടിയിലെ മുതുവാന്‍മാര്‍ ബോധവും വിവരവുമില്ലാത്തവരെന്നും എം.എം മണി വിമര്‍ശിച്ചു.
തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വന്നതിനു പിന്നാലെ കോണ്‍ഗ്രസ് വിറച്ചു പോയെന്ന് ഇ.പി ജയരാജന്‍. തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം ഉണ്ടാക്കി ജയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആം ആദ്മിക്ക് മുന്നില്‍ കോണ്‍ഗ്രസ് സഹായം അഭ്യര്‍ത്ഥിച്ച് നില്‍ക്കുകയാണ്.
സുധാകരന്റെ പ്രതികരണത്തില്‍ എ.ഐ.സി.സി എന്ത് നിലപാടെടുക്കുമന്നും ഇ.പി ജയരാജന്‍ ചോദിച്ചു. ആരെയും എന്തും പറയാന്‍ എന്ന പോലെയായി. എന്തും പറയാനുള്ള അധികാരമാണോ ഉദയ്പൂര്‍ ശിബിരം നല്‍കിയതെന്നും സുധാകരന്‍ ചോദിച്ചു.