തിരുവനന്തപുരം- എല്‍.എല്‍.ബി പരീക്ഷക്ക് കോപ്പി അടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസ് ട്രെയിനിങ് കോളേജ് സി.ഐ എസ്.ആര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ഥിയായിരുന്നു ആദര്‍ശ്. സര്‍വകലാശാല പരീക്ഷാ സ്‌ക്വാഡാണ് കോപ്പിയടി പിടികൂടിയത്.