Sorry, you need to enable JavaScript to visit this website.

കനത്ത മഴ: ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു

കൊച്ചി- കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഷട്ടറുകള്‍ തുറന്നത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. അതേസമയം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ണതോതിലാണ്. ജില്ല താലൂക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യം, അഗ്‌നിരക്ഷസേന, പൊലീസ്, തീരദേശ പൊലീസ് , ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
 

Latest News