കൊല്ലം-സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടെന്ന് പരാതി. വിസ്മയ വിജിത്ത് എന്ന പേരിലാണ് അക്കൗണ്ട് തയ്യാറാക്കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വിസ്മയയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വിസ്മയ കേസില്‍ കോടതി ഈ മാസം 23 ന് വിധി പറയും. കൊല്ലം ജില്ല അഡീഷണല്‍ കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. 2021 ജൂണ്‍ 21 നാണ് വിസ്മയയെ ശാസ്താംകോട്ടയിലുള്ള ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.