ജിദ്ദ- മക്കയില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതയായി.
മൂവാറ്റുപുഴ കീച്ചേരിപ്പടി സ്വദേശി ജസ്‌നയാണ് തിരുവനന്തപുരം ആര്‍.സി.സിയില്‍ മരിച്ചത്. അഞ്ച് ദിവസം മുമ്പ് പരിശോധനയില്‍ ഇവര്‍ക്ക് ലുക്കീമിയ കണ്ടെത്തിയിരുന്നു.
മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. എറണാകുളം അമൃത ആശുപത്രിയിലും ജോലി ചെയ്തിരുന്ന ജസ്‌ന മക്കയിലെ മറ്റൊരു ആശുപത്രിയില്‍ ജോലിക്ക് വരാന്‍ തയാറെടുക്കുന്നതിനിടെയാണ് ലുക്കീമിയ സ്ഥിരികരിച്ച് ചികിത്സയിലായത്.
ഭാര്‍ത്താവ്- മാഹിന്‍. മുന്ന് മാസം പ്രായമായ കുഞ്ഞടക്കം മൂന്ന് മക്കളുണ്ട്.