തിരുവന്തപുരം- കേരളത്തില്‍ ഡീസല്‍ വില എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചു 70 രൂപ കടന്നു. ദിവസവും വില പുതുക്കുന്ന സംവിധാനത്തിന്റെ ഭാഗമായി ഇന്ന് 19 പൈസ കൂടിയതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 70 രൂപ, എട്ടു പൈസ എന്ന നിരക്കിലെത്തി. ഇതോടെ പെട്രോളിന്റെയും ഡീസലിന്റേയും വിലയിലുള്ള അന്തരം വെറും ഏഴു രൂപ മാത്രമായി കുറഞ്ഞു. 77.67 രൂപയാണ് പെട്രോള്‍ വില. മറ്റു ജില്ലകളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിലയാണ് തിരുവനന്തപുരത്തേത്.
ഡീസലിന്റെ വില വര്‍ധന വരും ദിവസങ്ങളില്‍ ജനജീവിതത്തെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. ജനുവരിയോടെ ദിവസവും ശരാശരി 20 പൈസയോളം വച്ചാണ് ഡീസലിന്റെ വീല ഉയര്‍ന്നു വന്നത്. പെട്രോള്‍ വില വര്‍ധനയും സമാനമാണ്. ഡീസല്‍ വിലയിലുണ്ടാകുന്ന വര്‍ധന ബസുകളുടേയും മറ്റു ടാക്‌സികളുടേയും ലോറികളുടേയും ചരക്കുനീക്കത്തിന്റേയും ചെലവ് വര്‍ധിപ്പിക്കാന്‍ ഇടവരുത്തും. വിപണിയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധനയ്ക്കും ഇതു കാരണമാകുന്നതോടെ സാധാരണക്കാരുടെ ജീവിതത്തെയാണ് ഇതു സാരമായി ബാധിക്കുക.
ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വില നിയന്ത്രണത്തിന് അനുകൂലമായ സമീപനമല്ല പുലര്‍ത്തുന്നത്.