Sorry, you need to enable JavaScript to visit this website.

ടി ബാലകുറുപ്പ് അന്തരിച്ചു      

 വടകര- തലയെടുപ്പോടെ പതിറ്റാണ്ടുകളോളം വടകരയുടെ സന്നദ്ധ .സാമൂഹ്യ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ടി ബാലകുറുപ്പ് (90) നിര്യാതനായി. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. നഗരഹൃദയങ്ങളില്‍ മാത്രം കേന്ദ്രീകൃതമായിരുന്ന ലയണ്‍സ് ക്ലബ്ബിനെ വടകരയിലും പരിസരങ്ങളിലും ജനകീയ ഇടങ്ങളില്‍ സന്നിവേശിപ്പിക്കാനും അതുവഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും കുറുപ്പിന് കഴിഞ്ഞിട്ടുണ്ട്. തലയെടുപ്പേടെ പതിറ്റാണ്ടുകളോളം സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സാമുഹ്യ മണ്ഡലങ്ങളിലും തിളങ്ങി' റിട്ട: യൂത്ത് വെല്‍ഫയര്‍ ഓഫീസറാണ്. ഭാര്യ: മാധവി അമ്മ'മക്കള്‍: റീത്ത, ഡോ: ബിന്ദു, ബലേഷ് ലാല്‍, ബീന. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് വടകര വീട്ടുവളപ്പില്‍
 

Latest News