റിയാദ്- സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 10,20, 30 റിയാല്‍ പ്രൊമോഷന്‍ വീണ്ടും. ഉപയോക്താക്കള്‍ക്ക്
കീശ കാലിയാക്കാതെ തന്നെ ഷോപ്പിംഗ് നടത്താമെന്ന വാഗ്ദാനവുമായാണ് പുതിയ ഓഫര്‍.
ഒരു കുടുംബത്തിന് ആവശ്യമായ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും പഴങ്ങളും പച്ചക്കറികളും, പലചരക്ക്, അവശ്യവസ്തുക്കളും ലുലു െ്രെപവറ്റ് ലേബലിനു കീഴിലുള്ള വിവിധതരം ഭക്ഷണങ്ങളും പ്രമോഷനില്‍ ഉള്‍പ്പെടുന്നു.
വീട്ടിലേക്ക് വേണ്ട അവശ്യവസ്തുക്കള്‍, ആരോഗ്യ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഔട്ട്‌ഡോര്‍ അവശ്യവസ്തുക്കള്‍, വീട് ഫര്‍ണിഷിംഗ്, കായിക വസ്ത്രങ്ങള്‍, ലഗേജ്, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍, കൂടാതെ മികച്ച ബ്രാന്‍ഡുകളിലെ സ്‌റ്റേഷനറികള്‍ എന്നിവയെല്ലാം വന്‍ വിലക്കിഴിവില്‍ ലഭ്യമാണ്.
ഇന്നു മുതല്‍ 21 വരെ സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പ്രൊമോഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് ഇത്തരത്തിലുള്ള അവസാനത്തെ പ്രൊമോഷന്‍ ആയിരിക്കുമെന്നും ലുലു അധികൃതര്‍ അറിയിച്ചു.
https://www.luluhypermarket.com/en-sa/pages/instore-promotions