കണ്ണൂർ- പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലെ കർഷക സമരത്തിനു നേതൃത്വം നൽകിയ രാഹുൽ സിഹ്ന കീഴാറ്റൂരിലെത്തുന്നു. ബി.ജെ.പി ദേശീയ നിർവഹക സമിതി അംഗം പി.കെ. കൃഷ്ണ ദാസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കുന്ന കർഷക രക്ഷാ മാർച്ചിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. കീഴാറ്റൂർ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കീഴടങ്ങില്ല കീഴാറ്റൂർ' എന്ന പേരിൽ കീഴാറ്റൂർ വയലിൽ നിന്നും കണ്ണൂരിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ബി.ജെ.പി പ്രവർത്തകർക്കു പുറമെ, പരിസ്ഥിതി പ്രവർത്തകരും സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരും മാർച്ചിൽ അണിനിരക്കുമെന്നാണ് കരുതുന്നത്. മാർച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് ഉദ്ഘാടനം ചെയ്യുന്നത്. രാഹുൽ സിൻഹ ഈ മാർച്ചിൽ മുഴുവൻ സമയവും പങ്കെടുക്കും. കണ്ണൂരിൽ നടക്കുന്ന സമാപന സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. ബി.ജെ.പി ദേശീയ സെക്രട്ടറി കൂടിയാണ് രാഹുൽ സിൻഹ.