Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പരാമർശം: ദുർഗാദാസിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്- അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ യൂത്ത് കോൺക്ളേവ് പരിപാടിയിൽ സംഘടനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയതിന് ഖത്തറിലെ മുൻ മലയാളം മിഷൻ കോർഡിനേറ്റർ ദുർഗാ ദാസ് ശിശുപാലന് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം വക്കീൽ നോട്ടീസ് അയച്ചു.

അഡ്വ.അമീൻ ഹസ്സൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യൂത്ത് കോൺക്ളേവിലെ പരിപാടിക്കിടെയാണ് ഭീകരവാദ സംഘടനകൾക്ക് വേണ്ടിയുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന് ദുർഗാദാസ് പറഞ്ഞത്.

ഇയാളുടെ പരാമർശങ്ങൾ വസ്തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണ്. മത സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂർവ്വം അപകീർത്തിപെടുത്താനുമുള്ള ശ്രമമാണെന്നും നോട്ടീസിൽ പറയുന്നു. പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് അൻപത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വംശീയാധിക്ഷേപത്തെ തുടർന്ന് ദുർഗാദാസിനെ ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് പിരിച്ചു വിടുകയും ചെയ്തു. അപകീർത്തികരമായി പ്രസംഗിച്ചതിന് മുൻ എം.എൽ.എ പി.സി ജോർജിനും കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നോട്ടീസ് അയച്ചിരുന്നു

Latest News