തിരുവനന്തപുരം-യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആധുനിക യു.എ.ഇ കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു. ഇന്ത്യയോട് പ്രത്യേകിച്ച് കേരളത്തോടും മലയാളികളോടും പ്രത്യേക അടുപ്പമാണ് അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നത്. യു.എ.ഇ എന്ന രാജ്യം ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ഇടം നേടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അവിസ്മരണീയമാണ്. ലോകത്തിലെമ്പാടു നിന്നും എത്തിയ പ്രവാസി ജനതയെ ഇരുകയ്യും നീട്ടി സ്വീകരിച്ച മഹാനായ ഭരണാധികാരി എന്ന നിലയില്‍ വിശ്വമാനവികതയുടെ പ്രതീകമായി അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നിലനില്‍ക്കുമെന്നും പി.ശ്രീരാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.