Sorry, you need to enable JavaScript to visit this website.

മതനിയമങ്ങള്‍ പറയുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും: എസ്.വൈ.എസ്

കോഴിക്കോട് - മുതിര്‍ന്ന പെണ്‍കുട്ടികളെ പരപുരുഷന്‍മാര്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഉത്തരവാദപ്പെട്ട ഒരു മുസ്ലിം പണ്ഡിതന്‍ തന്റെ ഗ്രാമത്തിലെ മദ്രസാ അധ്യാപകരോട് ഉപദേശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഇസ്ലാം മതനിയമങ്ങളെ അപഹസിക്കാനും ചിലര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ എന്തു വിലകൊടുത്തും ചെറുക്കുമെന്നും കേസെടുക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാവിധ സൃഷ്ടികളോടും വാത്സല്യവും കാരുണ്യവും കാണിക്കണമെന്ന് പഠിപ്പിച്ച ഇസ്ലാം അവരുടെ അവകാശ സംരക്ഷണത്തിനാവശ്യമായ നിയമങ്ങള്‍കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീക്ക് സുരക്ഷ നല്‍കിയ ലോകത്തെ ഏറ്റവും മികച്ച നിയമമാണ്. ആ നിയമത്തിന്റെ ഭാഗമാണ് ന്യായമായ കാരണം കൂടാതെ മുസ്ലിം സ്ത്രീകള്‍ അന്യപുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടരുതെന്ന് പറയുന്നത്.

ഹിജാബ് നിയമം പൂര്‍ണമായും പാലിച്ചിരുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ ഒരു സ്ത്രീ പോലും പീഡിപ്പിക്കപ്പെടാതിരിക്കുന്നതും ഈ നിയമം ഭാഗികമായി നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളില്‍ ആപേക്ഷികമായി ഇന്നും സത്രീസുരക്ഷ കൂടുതലാണെന്നതും ചരിത്രവും അനുഭവവുമാണ്. ഇസ്ലാമിലെ ഹിജാബ് നിയമത്തെ പരിഹസിക്കുന്നവര്‍ സ്ത്രീകള്‍ക്കു കൂടുതല്‍ സുരക്ഷ നല്‍കുന്ന നിയമമുണ്ടെങ്കില്‍ അതു മുന്നോട്ടുവയ്ക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു

Latest News