ആറ്റിങ്ങല്‍- എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ് അംബികയുടേയും കെ.വാരിജാക്ഷന്റെയും മകനുമായ വി.എ വിനീഷും മണക്കാട് പരുത്തിക്കുഴി സുമത്തില്‍ രാജ് മോഹനകുമാര്‍ എസ്. സുമ ദമ്പതികളുടെ മകള്‍ അഞ്ജു.എസ്.ആറും വിവാഹിതരായി. കഴക്കൂട്ടം അല്‍സാജ് അരീനാ ഹാളിലായിരുന്നു വിവാഹ ചടങ്ങ്. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് വിനീഷ്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ് അഞ്ജു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ആന്റണി രാജു,വി.ശിവന്‍കുട്ടി എം.എല്‍.എമാരായ വി.ശശി,വി.കെ. പ്രശാന്ത്, എം. വിന്‍സന്റ്, വി.ജോയ്, സി.കെ ഹരീന്ദ്രന്‍, ഐ.ബി. സതീഷ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.