തൃശൂര്‍- വീട്ടുകാര്‍ പൂരത്തിന് പോയ സമയത്ത് വന്‍ മോഷണം. പോട്ടോര്‍ റോഡിലെ പാടാശ്ശേരി പ്രദീപിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് കള്ളന്‍ കൊണ്ടു പോയത്.
പ്രദീപും കുടുംബവും തൃശൂര്‍ പൂരം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് വീട്ടിലെ സ്വര്‍ണവും പണവും അടക്കം മോഷണം പോയതായി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരെത്തി വീട്ടില്‍ പരിശോധന നടത്തി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു