കൊച്ചി-ബ്രാഹ്മണരായിരുന്നുവെന്ന് സ്വയം കരുതുന്ന ക്രിസ്ത്യാനികളാണ് സംഘപരിവാറിന്റെ മുസ്ലിംവിരുദ്ധതക്കൊപ്പം നില്‍ക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന് ബെന്യാമിന്.
സംഘപരിവാര്‍ അജണ്ടയായ മുസ്ലിംവിരുദ്ധത കേരളത്തിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുകയാണെന്ന് ഡൂള്‍ ന്യൂസിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ അജണ്ടയുടെ വ്യാപനം മനസിലാക്കാനോ തടയാനോ ജനാധിപത്യ മതേതരവാദികള്‍ക്കും ഇടതുപക്ഷത്തിനും കഴിയാതെ പോയതിനെ കുറിച്ചുള്ള തന്റെ അനുമാനങ്ങളും അദ്ദേഹം പങ്കുവെക്കുന്നു.
ക്രിസ്ത്യന്‍ മതത്തിനകത്തെ ജാതീയതയെ കുറിച്ചും അത് സംഘപരിവാറിന് സഹായകമാകുന്ന രീതികളെ കുറിച്ചും ബെന്യാമിന് വിശദീകരിക്കുന്നുണ്ട്.