വാദിദവാസിര്‍- സൗദി അറേബ്യയിലെ വാദിദവാസിറില്‍ മലയാളി യുവാവിന് കുത്തേറ്റു. കൊല്ലം സ്വദേശിയായ സോനു സോദരനാണ് കുത്തേറ്റത്.
സനാഇയ്യയിലെ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിലെത്തിയ രണ്ട് സ്വദേശി യുവാക്കളാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തി കൊണ്ട് കുത്തിപരിക്കേല്‍പിച്ചത്. റെഡ് ക്രസന്റ് ആശുപത്രിയിലെത്തിച്ച യുവാവ് അപടനില തരണം ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സംഭവം വിവരിച്ച് സോനു ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.