മാനന്തവാടി- വയനാട് തലപ്പുഴയില്‍ പോലീസ് പരിശോധനയില്‍ രണ്ടു കേസുകളിലായി 1.17 ഗ്രാം എം.ഡി.എം.എ സഹിതം അഞ്ചു യുവാക്കള്‍ പിടിയില്‍. ഒരു കേസില്‍ ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29),കരിയങ്ങാടന്‍ നിയാസ്(29) എന്നിവരാണ് 0.23 ഗ്രാം എം.ഡി.എം.എ സഹിതം അറസ്റ്റിലായത്. മറ്റൊരു കേസില്‍ പേര്യ വാഴ്പ്പുമേപ്പുറത്ത് വിപിന്‍(22), കാപ്പാട്ടുമല തലക്കോട്ടില്‍ വൈശാഖ്(22),തരുവണ കുന്നുമ്മല്‍ ഷംനാസ്(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍നിന്നു 0.94 ഗ്രാം എ.ഡി.എം.എ പിടിച്ചെടുത്തു. രണ്ടു കേസുകളിലും ഓരോ കാര്‍ കസ്റ്റഡിയിലെടുത്തു. എസ്.ഐ.രാംകുമാര്‍, സി.പി.ഒമാരായ സനില്‍, സനൂപ്, അനില്‍കുമാര്‍, രാജേഷ്, സിജോ, ലിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.