സൗദിയിൽ ലെവി കുടിശ്ശികയിൽ മാറ്റം

റിയാദ് - സ്വകാര്യ മേഖലാ തൊഴിലാളികൾ ജോലി മാറുമ്പോൾ ലെവി കുടിശ്ശികയിൽ പരിഷ്‌കാരം വരുത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. തൊഴിലാളി ജോലി മാറുമ്പോൾ പഴയ തൊഴിലുടമയുടെ മേലുള്ള ലെവി കുടിശ്ശിക അടക്കുന്നതിൽ നിന്ന് പുതിയ തൊഴിലുടമയെ ഒഴിവാക്കുന്ന തരത്തിൽ ലെവി സംവിധാനത്തിൽ പരിഷ്‌കാരം വരുത്താനാണ് മന്ത്രാലയം ആലോചിക്കുന്നത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഇതുപ്രകാരം തൊഴിൽ മാറുന്ന തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാനുള്ള ഫീസും ഇതിനനുസരിച്ച ലെവിയും മാത്രം പുതിയ തൊഴിലുടമ വഹിച്ചാൽ മതിയാകും. 
പഴയ തൊഴിലുടമക്കു കീഴിൽ തൊഴിലാളി ജോലി ചെയ്ത കാലത്തെ ലെവി കുടിശ്ശിക വഹിക്കുന്നതിൽ നിന്ന് നിർദിഷ്ട പരിഷ്‌കാരം പുതിയ തൊഴിലുടമയെ ഒഴിവാക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കിയിൽ വിദേശികളുടെ തൊഴിൽ മാറ്റ നടപടികൾ മെച്ചപ്പെടുത്താനും കൂടുതൽ വഴക്കമുള്ളതാക്കി മാറ്റാനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Latest News