സന്തോഷ് ട്രോഫി താരം സഫ്‌നാദിന്റെ  വീടുപണി  ഡി.വൈ.എഫ്.ഐ പൂര്‍ത്തിയാക്കും

ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ഫുട്‌ബോള്‍ താരം സഫ്‌നാദിനൊപ്പം. 

കല്‍പറ്റ-സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം മേപ്പാടി മാന്‍കുന്ന് സഫ്‌നാദിന്റെയും  കുടുംബത്തിന്റെയും പാതിവഴിയില്‍ നിലച്ച വീടുപണി ഡി.വൈ.എഫ്.ഐ പൂര്‍ത്തിയാക്കും. വീടിന്റെ ശേഷിക്കുന്ന പ്രവൃത്തികള്‍ സംഘടന ഏറ്റെടുത്തു. വിവരം ജില്ലാ സെക്രട്ടറി കെ.റഫീഖ്, പ്രസിഡന്റ് കെ.എം.ഫ്രാന്‍സിസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, കല്‍പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ അര്‍ജുന്‍ ഗോപാല്‍, പി.ജംഷീദ്, ബ്ലോക്ക് ട്രഷറര്‍ എം.കെ.റിയാസ്, പി.സി.ഹരിദാസ് എന്നിവരടങ്ങുന്ന സംഘം സഫ്‌നാദിനെ വീട്ടിലെത്തി അറിയിച്ചു. സന്തോഷ് ട്രോഫിയില്‍ പശ്ചിമബംഗാളുമായുള്ള ഫൈനലില്‍ നിര്‍ണായക സമയം ഗോള്‍ നേടി കേരളത്തെ വിജയത്തിലേക്കു നയിച്ച  താരമാണ് സഫ്‌നാദ്. വീട് നിര്‍മാണം ഏത്രയും വേഗം പൂര്‍ത്തിയാക്കുമെന്നു ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. സഫ്‌നാദിന്റെ പഠനത്തിനും ജോലിക്കും ആവശ്യമായ സഹായവും ലഭ്യമാക്കും. 

 

Latest News