ആലപ്പുഴ- സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബോട്ടു യാത്രയ്‌ക്കെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്‍ കായലില്‍ മുങ്ങി മരിച്ചു. പന്തളം കടയ്ക്കാട് കാക്കക്കുഴിയില്‍ അബ്ദുല്‍ മനാഫ് (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുട്ടനാട്ടിലെ വേണാട്ടുകാട് കായലിനു സമീപത്തായിരുന്നു അപകടം.
ഹൗസ്‌ബോട്ടിന്റെ മുന്‍വശത്തുനിന്നു ചിത്രമെടുക്കുന്നതിനിടെ കൈവരിയില്‍ തട്ടി മനാഫ് വെള്ളത്തില്‍ വീഴുകയായിരുന്നു. പുളിങ്കുന്ന് പോലീസും ആലപ്പുഴയില്‍നിന്ന് അഗ്‌നിരക്ഷാസേനയും എത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. സഹപ്രവര്‍ത്തകരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം 90 പേരടങ്ങുന്ന സംഘമാണു ഹൗസ്‌ബോട്ട് യാത്രക്കെത്തിയതെന്നു പോലീസ് പറഞ്ഞു.