കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എന്‍ രാധാകൃഷ്ണനെ തീരുമാനിച്ചു. കേന്ദ്രനേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് യുഡിഎഫും എല്‍ഡിഎഫും പരസ്പരം ആയുധമാക്കിയിരുന്നു. അതിനിടെയാണ് എ എന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമായി കഴിഞ്ഞു.