തിരുവനന്തപുരം -മടവൂരിലെ മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തി. കായംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍. രാജേഷിന്റെ കൊലയാളികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കാര്‍ കണ്ടെത്തിയത്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ടു അഞ്ച് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയവരാണ് കസ്റ്റഡിയിലായതെന്നാണു സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു.
രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറില്‍ ബിസിനസ് നടത്തുന്ന വനിതാ സുഹൃത്തിന്റെ ഭര്‍ത്താവ് ഒരു മാസം മുന്‍പ് തന്റെ നാടായ ഓച്ചിറയില്‍ എത്തിയിരുന്നു. പിന്നീടു വിദേശത്തേക്കു മടങ്ങിയെന്നാണ് പോലീസിനു ലഭിച്ച വിവരം.
രാജേഷ് ഒരു വര്‍ഷം മുമ്പ് ഖത്തറില്‍ ജോലി ചെയ്തിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട വനിതാ സുഹൃത്തുമായി അടുപ്പത്തിലായെന്നും ഈ വിവരം അറിഞ്ഞ ഭര്‍ത്താവ് ് രാജേഷിനെ താക്കീത് ചെയ്തിരുന്നതായും പറയുന്നു. പിന്നീടും ബന്ധം തുടര്‍ന്നതോടെ രാജേഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയും രാജേഷ് ജയിലില്‍ ആകുകയും ചെയ്തു.
ഏറെ നാളത്തെ ജയില്‍വാസത്തിനുശേഷം രാജേഷിനെ ഖത്തറില്‍നിന്നു നാട്ടിലേക്ക് അയച്ചു. രാജേഷ് നാട്ടിലെത്തിയിട്ടും വനിതാ സുഹൃത്തുമായി സോഷ്യല്‍ മീഡിയ വഴി ബന്ധം തുടര്‍ന്നു. ഇതിനിടെ വനിതാ സുഹൃത്ത് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതായും പോലീസിന് വിവരം ലഭിച്ചു.