ജിദ്ദ - തായിഫ്, അല്‍ഹസ വികസന അതോറിറ്റികള്‍ സ്ഥാപിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തായിഫ്, അല്‍ഹസ വികസന അതോറിറ്റികള്‍ സ്ഥാപിക്കാന്‍ രാജാവ് ഉത്തരവിട്ടത്. തായിഫ് ഗവര്‍ണറായി സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് രാജകുമാരനെയും അല്‍ഹസ ഗവര്‍ണറായി സൗദ് ബിന്‍ ത്വലാല്‍ ബിന്‍ ബദ്ര്‍ ബിന്‍ സൗദ് രാജകുമാരനെയും നിയമിച്ചിട്ടുണ്ട്.
അല്‍ഹസ ഗവര്‍ണറായിരുന്ന ബദ്ര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരനെ പദവിയില്‍ നിന്ന് നീക്കിയാണ് തല്‍സ്ഥാനത്ത് സൗദ് ബിന്‍ ത്വലാല്‍ ബിന്‍ ബദ്ര്‍ ബിന്‍ സൗദ് രാജകുമാരനെ നിയമിച്ചത്. ജിദ്ദ ഗവര്‍ണറായി സൗദ് ബിന്‍ അബ്ദുല്ല ബിന്‍ മന്‍സൂര്‍ ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരനെയും ഉത്തര അതിര്‍ത്തി പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറായി സൗദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ നാസിര്‍ രാജകുമാരനെയും സല്‍മാന്‍ രാജാവ് നിയമിച്ചിട്ടുണ്ട്.