റിയാദ്- സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത.
തബൂക്ക്, ജൗഫ്, ഹായില്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ജിസാന്‍, അസീര്‍, അല്‍ ബാഹ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്.
വ്യാഴാഴ്ച ഖസീമിലും മദീനയുടെ കിഴക്കന്‍ ഭാഗങ്ങളിലും റിയാദിന്റെ വടക്കന്‍ ഭാഗങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും പൊടിക്കാറ്റെത്തും.
റിയാദ്, ഖസീം, ഹായില്‍ മേഖലകളില്‍ സൗദി അറേബ്യ കഴിഞ്ഞയാഴ്ച ആദ്യ ബാച്ച് ക്ലൗഡ് സീഡിംഗ് പ്രോഗ്രാം ആരംഭിച്ചു.
ഉപ്പ് ജ്വാലകളെ മേഘങ്ങളിലെത്തിച്ച് കൂടുതല്‍ മഴ പെയ്യിക്കാനുള്ള മാര്‍ഗമാണ് ക്ലൗഡ് സീഡിംഗ്. ഉപ്പ് സ്വാഭാവികമായും ജലകണങ്ങളെ ആകര്‍ഷിക്കുന്നു. കണികകള്‍ കൂട്ടിമുട്ടി വലുതാവുകയും മഴയായി പെയ്യുന്നു.
പ്രതിവര്‍ഷം 100 മില്ലീമീറ്റര്‍ മാത്രം മഴ ലഭിക്കുന്ന രാജ്യത്ത് മഴ വര്‍ധിപ്പിക്കാനാണ് ക്ലൗഡ് സീഡിംഗ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.