തിരുവനന്തപുരം-തൃക്കാക്കരയില്‍ ഉമ തോമസിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനുള്ള കെ.പി.സി.സി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം മുഖ്യമായും പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, എം.എം.ഹസന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ദിരാഭവനില്‍ യോഗം ചേര്‍ന്നശേഷമാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചു തീരുമാനം എടുത്തത്. പി.ടി.തോമസിനും കുടുംബത്തിനുമുള്ള ജനസമ്മതി പരിഗണിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ്. പി.ടി.തോമസ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 2021 മേയില്‍ നിലവില്‍ വന്ന പതിനഞ്ചാം നിയമസഭയുടെ കാലത്തു നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്.