കൊച്ചി- വികസനം ആഗ്രഹിക്കുന്നവര്‍ ഇടതു മുന്നണിയോടൊപ്പം ഉണ്ടാകുമെന്നും 100 സീറ്റ് തികയ്ക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും വ്യവസായമന്ത്രി പി. രാജീവ്. സില്‍വര്‍ലൈന്‍ പദ്ധതി തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വികസന രാഷ്ട്രീയവും ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ നിലപാടും ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രധാനമായും ശ്രമിക്കുക. ഭരണവുമായി ബന്ധപ്പെട്ട് ചനലമുണ്ടാക്കുന്ന തെരഞ്ഞെടുപ്പല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിക്ക് 99 സീറ്റുണ്ട്. ഒരു സീറ്റു കൂടി വിജയിച്ച് നൂറിലേക്ക് എത്തുകയെന്നതാണ് ലക്ഷ്യം. വികസന രാഷ്ട്രീയത്തിനൊപ്പം നില്ക്കുന്നവര് ഇടതുപക്ഷത്തിനൊപ്പം അണിചേരുമെന്നാണ് കരുതുന്നത്.
കെ റെയിലിലൂടെ തൃക്കാക്കര മണ്ഡലം കേരളത്തിന്റെ ഹൃദയമായി മാറാന്‍ പോവുകയാണ്. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കരയെന്നും മന്ത്രി പറഞ്ഞു.