Sorry, you need to enable JavaScript to visit this website.

നാടിന്റെ ഒരുമ തകര്‍ക്കാന്‍ കഴിയില്ല; പി.സി.ജോര്‍ജ് മാപ്പ് പറയണമെന്ന് പാളയം ഇമാം

തിരുവനന്തപുരം- മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ് മാപ്പ് പറയണമെന്നു പാളയം ഇമാം വി.പി.സുഹൈബ് മൗലവി ആവശ്യപ്പെട്ടു. നാടിന്റെ ഒരുമയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പെരുന്നാള്‍ ഖുതുബയില്‍ ആഹ്വാനം ചെയ്തു.

ആറ്റുകാല്‍ പൊങ്കാലക്കാലത്തു പാളയം പള്ളിയുടെ പരിസരം വിട്ടുകൊടുത്തിട്ടുണ്ട്. അതുപോലെ അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടത്തിയിട്ടുണ്ട്. ഇതൊക്കെ മതേതരത്വത്തിന്റെ സുന്ദര കാഴ്ചകളാണ്. മതേതരത്വത്തെ തകര്‍ക്കുന്ന പ്രസ്താവനകളാണ് പി.സി. ജോര്‍ജ് നടത്തിയതെന്നും പാളയം ഇമാം പറഞ്ഞു. അയാള്‍ മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ആരും കയ്യടിക്കരുത്.ഇത്തരം ശ്രമങ്ങളിലൂടെ മതസൗഹര്‍ദവും മതേതരത്വും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

 

Latest News