കോഴിക്കോട്- പെരുന്നാള്‍ ദിനത്തിലും കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് പോപ്പലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആരോപിച്ചു.
ആലപ്പുഴയിലും പാലക്കാടും അടക്കമുള്ള സ്ഥലങ്ങളില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സമയത്താണ് ഏകപക്ഷീയമായി കൊലപാതകം നടത്തി
ആര്‍.എസ.്എസ് തങ്ങളുടെ കലാപ പദ്ധതികള്‍ക്ക് തുടക്കമിട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ സമാനമായി പാലക്കാട് വീണ്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞുകൊണ്ട് പ്രകോപനം സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്തിരിക്കുന്നത്. പെരുന്നാള്‍ ദിനത്തെ സംഘര്‍ഷഭരിതമാക്കി കലാപം അഴിച്ചുവിടുകയാണ് ഇതിലൂടെ ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.
പെരുന്നാളിനോടു അനുബന്ധിച്ച് പാലക്കാട് ആര്‍എസ്എസ് സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെത്തന്നെ ഇങ്ങനെയൊരു സംഭവം നടന്നത് പോലിസിന്റെ വീഴ്ചയാണ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ക്രിമിനലുകളെ കണ്ടെത്തി തുറുങ്കിലടയ്ക്കാന്‍ പോലിസ് കാണിക്കുന്ന അമാന്തം ആര്‍എസ്എസിന് കൂടുതല്‍ അഴിഞ്ഞാടാന്‍ പ്രചോദനം നല്‍കുകയാണ്.
സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താനായി ക്രിമിനലുകളെ നിലക്കു നിര്‍ത്താന്‍ പോലിസ് തയാറാവണം. പോലിസ് അതിന് തയാറാവുന്നില്ലെങ്കില്‍ ഇത്തരം ക്രിമിനലുകള്‍ക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തി ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.