റിയാദ് - പെരുന്നാൾ പ്രമാണിച്ച് സൗദി റെയിൽവെ കമ്പനി ട്രെയിൻ ടിക്കറ്റുകൾക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഉത്തര സൗദി, കിഴക്കൻ സൗദി ട്രെയിനുകളിൽ ഒരുപോലെ ടിക്കറ്റ് ഇളവ് ലഭിക്കുമെന്ന് കമ്പനി പറഞ്ഞു. ഇളവ് പ്രയോജനപ്പെടുത്താൻ സൗദി റെയിൽവെ കമ്പനി വെബ്‌സൈറ്റും ആപ്പും വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടു.