കോഴിക്കോട്- കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ മുപ്പത് പൂർത്തിയാക്കി ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരും പെരുന്നാള്‍ മറ്റന്നാളായിരിക്കുമെന്ന് പ്രഖ്യാപിച്ചു. മാസപ്പിറവി കാണാൻ വിവിധ സ്ഥലങ്ങളിൽ ആളുകളെ നിയോഗിച്ചിരുന്നു. എന്നാൽ, എവിടെയും മാസപ്പിറവി ദൃശ്യമായില്ല. സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ നാളെ(തിങ്കളാഴ്ച)യാണ് ചെറിയ പെരുന്നാൾ. റമദാൻ 30 പൂർത്തിയാക്കിയാണ് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നത്.