തിരുവനന്തപുരം- പിസി ജോര്‍ജിനെ എആര്‍ ക്യാംപില്‍ ആഘോഷപൂര്‍വം എത്തിക്കാനും വഴിയരികില്‍ അഭിവാദ്യം അര്‍പ്പിക്കാനും പോലീസ് സൗകര്യം ചെയ്തു നല്‍കിയത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിദ്വേഷപ്രസംഗം നടത്തി 24 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് എഫ്‌ഐആര്‍ എടുത്തത്. അതിന് ശേഷം അദ്ദേഹത്തെ സ്വന്തം വാഹനത്തില്‍ തിരുവനന്തപുരത്തെത്തിച്ചു. വഴിയരികല്‍ കാത്തുനില്‍ക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാനുള്ള സൗകര്യമാണ് പോലീസ് ചെയ്തുകൊടുത്തത്. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. പിസി ജോര്‍ജ് ഒരു ഉപകരണം മാത്രമാണ്. അദ്ദേഹത്തിന്റെ പുറകില്‍ സംഘപരിവാര്‍ നേതാക്കന്‍മാര്‍ മുഴുവനുമുണ്ട്. വെറുപ്പിന്റെ ക്യാംപയിന്‍ സംഘടിപ്പിച്ച് കേരള രാഷ്ട്രീയത്തില്‍ നിന്ന് ഇടം നഷ്ടപ്പെട്ടുപോയ സംഘ്പരിവാറിന് ഇടമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഗീയ ശക്തികളുമായി ഒരുതരത്തിലും തേളില്‍ കയ്യിടാതെ അകറ്റിനിര്‍ത്താന്‍ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ പ്രീണനനയമാണ് പിന്തുടരുന്നത്. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയയതെയ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുയാണ്.ഹിന്ദുമതവിശ്വാസത്തിന് വിരുദ്ധമായ കാര്യമാണ് ഹിന്ദുമതത്തിന്റെ പേരില്‍ സംഘപരിവാര്‍ ചെയ്യുന്നത്. വിദ്വേഷവും, വെറുപ്പും പ്രചരിപ്പിക്കലല്ല അഭിപ്രായ സ്വാതന്ത്ര്യം. പിസി ജോര്‍ജ്ജിനെ മാത്രമല്ല, അദ്ദേഹത്തെക്കൊണ്ട് വിദ്വേഷ അഭിപ്രായം പറയിപ്പിക്കുന്നവര്‍ക്കെതിരെയും പോാലീസ് കേസ് എടുക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു.