ദുബായ് - ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ റമദാന് 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ആയിരിക്കും.
യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തി. സൗദിയിലും മാസപ്പിറവി കണ്ടില്ല.
ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതിനാല്‍, നാളെ മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി ചേര്‍ന്ന് മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. നാളെ മാസപ്പിറവി കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാകും പെരുന്നാള്‍. ഇന്ത്യയിലും ഒരു ദിവസം വൈകിയാണ് നോമ്പ് ആരംഭിച്ചത്.