Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലെഫ്റ്റില്‍ നിന്റെ തന്ത, റൈറ്റില്‍ എന്റെ തന്ത; സുരേഷ് ഗോപിയുടെ മകന്റെ മറുപടി

കൊച്ചി- നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ട മറുപടി നല്‍കി  സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. അച്ഛനെ അവഹേളിച്ചവനു ചുട്ട മറുപടി നല്‍കിയെന്നാണ് നെറ്റിസണ്‍സിന്റെ പ്രതികരണം.

https://www.malayalamnewsdaily.com/sites/default/files/2022/04/30/sureshgopi.jpg

ഒരുഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്കായി ചെയ്ത താടി ലുക്കിലുള്ള ചിത്രവും മറുഭാഗത്ത് സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്തുവച്ചായിരുന്നു പോസ്റ്റ്.  ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ?' എന്നായിരുന്നു അടിക്കുറിപ്പ്.  

ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടി നല്‍കി.  രണ്ടു വ്യത്യാസമുണ്ട്. 'ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,' എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ  മറുപടി.

 

Latest News