തിരുവനന്തപുരം- പി.ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിക്കറാം മീണ ഐഎഎസിന്റെ ആത്മകഥ. ഇ.കെ.നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോയിരുന്ന പി.ശശി തൃശൂര്‍ കലക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇടപെട്ട് സ്ഥലം മാറ്റിയെന്ന് ടിക്കറാം മീണ ആത്മകഥയില്‍ പറയുന്നു.
'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയിലായിരുന്നു ടിക്കറാം മീണയുടെ വിമര്‍ശനം. വയനാട് കലക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും പി.ശശിയാണെന്ന് ടിക്കറാം മീണ ആത്മകഥയില്‍ കുറിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടുവെന്നും ടീക്കാറാം മീണ കുറിച്ചു. മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയ്‌ക്കെതിരെയും ആത്മകഥയില്‍ ആരോപണമുണ്ട്. സിവില്‍ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും സര്‍വീസില്‍ മോശം കമന്റെഴുതിയെന്നും ടിക്കറാം മീണ പറയുന്നു. മോശം പരാമര്‍ശം പിന്‍വലിപ്പിക്കാന്‍ പിന്നീട് മുഖ്യമന്ത്രിയായ എ.കെ.ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകന്‍ എം.കെ.രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പുസ്തകത്തിന്റെ പ്രകാശനം.