പത്തനംതിട്ട- ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം, മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് വിമര്‍ശം. പൊതു ചര്‍ച്ചയിലാണ് പ്രതിനിധികള്‍ നേതാക്കള്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. സംഘടനയെ നിയന്ത്രിക്കുന്നത് റഹീം, റിയാസ്, സതീഷ് കോക്കസാണെന്നാണ് പ്രധാന ആരോപണം.
മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതില്‍ സംഘടനയുടെ കേന്ദ്ര നേതൃത്വം നിഷ്‌ക്രിയമാണെന്ന ആരോപണവുമുയര്‍ന്നു. കോന്നി എം.എല്‍.എ കെ.യു ജനീഷ് കുമാറിനെതിരേയും പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുയര്‍ന്നു.
ജനീഷ് കുമാര്‍ നിരന്തരം ശബരിമലയില്‍ ദര്‍ശനം നടത്തുന്നു. ഇത് ശബരിമലയിലെ സ്ത്രീ പ്രവേശനകാലത്ത് സ്വീകരിച്ച നിലപാടുകള്‍ക്ക് വിപരീതമാണെന്നും പ്രതിനിധികള്‍ തുറന്നടിച്ചു. സംഘടനയെ മറയാക്കി ഒരു വിഭാഗം സാമൂഹിക വിരുദ്ധര്‍ പ്വര്‍ത്തിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു. മൂന്ന് ദിവസം നീളുന്ന സംസ്ഥാന സമ്മേളനം നാളെ സമാപിക്കും.