തിരുവനന്തപുരം- കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്ന് കെ മുരളീധന്‍ എംപി. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍നിന്നു ആരും പോയതായി അറിയില്ല. മോഡിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പുറത്ത് വിടണമെന്ന് മരളീധരന്‍ ആവശ്യപ്പെട്ടു.
മോഡിക്ക് ശേഷം അഞ്ച് വര്‍ഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തില്‍ നിന്നു ആളെ വിടുന്നതെന്നും മുരളീധരന്‍ ചോദിച്ചു. അതേസമയം ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സി.പി.എമ്മും പിന്തുണ നല്‍കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാമെന്ന് മുരളീധരന്‍ പറഞ്ഞു.