മസ്‌കത്ത്- ഒമാനിലെ സലാലയിലെ പള്ളിയിൽ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചെറുവണ്ണൂർ നിലത്തിൽ തറമേൽ സ്വദേശി മൊയ്തീനെ(56)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. സാദയിലെ ഖദീജ പള്ളിയിൽ നമസ്‌കരിക്കാൻ എത്തിയതായിരുന്നു മൊയ്തീൻ. മൃതദേഹത്തിന് അടുത്ത്‌നിന്ന് തോക്കും കണ്ടെത്തി.