മക്ക - വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ പ്രത്യേക പെർമിറ്റ് നേടേണ്ടതില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വിശുദ്ധ ഹറമിൽ പ്രവേശിക്കാനും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും നിലവിൽ പെർമിറ്റുകൾ ആവശ്യമില്ല. എന്നാൽ ഉംറ നിർവഹിക്കാൻ ഇഅ്തമർനാ ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പെർമിറ്റ് നേടൽ നിർബന്ധമാണ്.