അഹമ്മദബാദ്- ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനം ഏറ്റവും മികച്ചതാണെന്നും ജനങ്ങൾക്ക് സേവനം നൽകുന്നതിനുള്ള സമഗ്ര പദ്ധതിയാണിതെന്നും കേരള ചീഫ് സെക്രട്ടറി വി.പി ജോയ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഡാഷ് ബോർഡ് പഠനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. ഗുജറാത്തിലെ ഡാഷ് ബോർഡ് മോണിറ്ററിംഗ് സംവിധാനത്തെ പറ്റി പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ കീഴിലുള്ള കേരള സംഘം കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് കേരള സംഘം അഹമ്മദാബാദിലെത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു സന്ദർശനം. ഒന്നരമണിക്കൂറോളം ഡാഷ് ബോർഡ് സംവിധാനത്തെ പറ്റിയുള്ള പ്രദർശനത്തിൽ പങ്കെടുത്തത്. ഇതിന് ശേഷമായിരുന്നു പത്രസമ്മേളനം.