റിയാദ് - സൗദിയില്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കിനേയും പോലീസിനേയും അറിയിക്കണമെന്ന് ബാങ്കിംഗ് ഉപയോക്താക്കളോട് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടു.
തട്ടിപ്പിന് ഇരയായതായി സംശയം ഉയര്‍ന്നാല്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളും മറ്റു ബാങ്കിംഗ് സേവന ചാനലുകളും നിര്‍ത്തിവെക്കുന്നതിനു വേണ്ടി അതേ കുറിച്ച് ഉടനടി ബാങ്കുകളെ ഉപയോക്താക്കള്‍ അറിയിക്കണമെന്നാണ് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടത്.
സാമ്പത്തിക തട്ടിപ്പ് ആണെന്ന് തോന്നുന്ന കേസുകളെ കുറിച്ച് പോലീസ് സ്റ്റേഷനിലും അറിയിക്കണം. അതല്ലെങ്കില്‍ കുല്ലുനാ അംന് എന്ന ആപ്പ് വഴി സുരക്ഷാ വകുപ്പുകളെ അറിയിക്കണം.
അക്കൗണ്ടുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഉപയോക്താക്കള്‍ സൂക്ഷിക്കണം. ഈ വിവരങ്ങള്‍ ഒരാള്‍ക്കും ഒരു വകുപ്പിനും മുന്നില്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടു.