മസ്‌കത്ത്- 2024 ആകുമ്പോഴേക്കും 35 ശതമാനം സ്വദേശിവല്‍ക്കരണമെന്ന ലക്ഷ്യവുമായി നീങ്ങുന്ന ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന. ഈ വര്‍ഷം ആദ്യപാദത്തില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.1% വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2,75,529 പേരാണ് ജോലി ചെയ്യുന്നത്. 86,871 സ്വദേശികള്‍ ജോലിചെയ്യുന്ന മസ്‌കത്ത് ഗവര്‍ണറേറ്റാണ് മുന്നില്‍.
മസ്‌കത്തില്‍ കഴിഞ്ഞ വര്‍ഷാവസാനം സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം 85,053 ആയിരുന്നു-1,818 പേരുടെ വര്‍ധന. രാജ്യത്ത് ഈ വര്‍ഷം 35,000 സ്വദേശികള്‍ക്കു കൂടി ജോലി നല്‍കാനാണ് തീരുമാനം.