റിയാദ്- വ്യാജ ഫോണ്‍ നമ്പറുകള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ സൗദി സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെടുന്നയാളുടെ യഥാര്‍ഥ ഫോണ്‍ നമ്പര്‍ മറച്ചുവെച്ച് സര്‍ക്കാര്‍ വകുപ്പുകളുടെയോ ധനകാര്യ സ്ഥാപനങ്ങളുടെയോ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളുമായും എ.ടി.എം കാര്‍ഡുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ശ്രമങ്ങള്‍ നടക്കുന്നത്.
ഇതേക്കുറിച്ച് ഉപയോക്താക്കള്‍ ബോധവാന്മാരായിരിക്കണം. ബാങ്ക് അക്കൗണ്ടുകളുമായും എ.ടി.എം കാര്‍ഡുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വകുപ്പുകളും ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെടില്ലെന്നും സൗദി കേന്ദ്ര ബാങ്ക് അധികൃതര്‍ പറഞ്ഞു.