ആലപ്പുഴ- മാരകായുധങ്ങളുമായി പിടിയിലായ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തു. 324, 308, ആയുധം സൂക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എസ്.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി മണ്ണഞ്ചേരിയിലാണ് വടിവാളുകളുമായി രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയിലായത്.
ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തന്റെ ഭാഗമായാണ് പ്രതികള്‍ വടിവാളുകളുമായെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
2021 ഡിസംബര്‍ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ ഉണ്ടായത്. 18ന് രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ഇതിന്റെ പ്രതികാരമെന്നോണം 19ന് ഒ.ബി.സി മോര്‍ച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ എസ്.ഡി.പി.ഐക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.