മസകത്ത്- യെമനിലെ ഹൂത്തികളുടെ പിടിയിലായിരുന്ന ഏഴ് ഇന്ത്യക്കാര്‍ ഒമാനിലെത്തി. ജനുവരി രണ്ട് മുതല്‍ ഹൂത്തികള്‍ ബന്ദികളാക്കിയ ഇവരെ മോചിപ്പിക്കാന്‍ ഒമാന്റെ സഹായത്തോടെയാണ് ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയത്. ഏഴുപേരില്‍ മൂന്ന് മലയാളികളുണ്ട്.
ഒമാന്റെ സഹായത്തെ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്ന് ഇന്ത്യ അറിയിച്ചു. മൊത്തം 14 വിദേശികളെയാണ് ഹൂത്തികള്‍ മോചിപ്പിച്ചത്. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ് (37), ആലപ്പുഴ സ്വദേശി അഖില്‍ (25), കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് ഹൂത്തികള്‍ മോചിപ്പിച്ച മലയാളികള്‍.
കഴിഞ്ഞ നാല് മാസമായി ഇവര്‍ ബന്ദികളായിരുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന കപ്പല്‍ ജനുവരിയില്‍ ഹൂതി വിമതര്‍ തട്ടിയെടുക്കുകയായിരുന്നു. യു.എ.ഇ കമ്പനിയുടെതായിരുന്നു കപ്പല്‍. ഇവരടക്കം മൊത്തം 11 ഇന്ത്യക്കാരാണ് കപ്പലില്‍ ജോലിക്കാരായുണ്ടായിരുന്നത്. മസ്‌കത്തില്‍നിന്ന് ഇവര്‍ ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും.