അര്‍ജുന്‍ ആയങ്കി ആള് ശരിയല്ല,  ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കി

കണ്ണൂര്‍- കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്കെതിരെ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീര്‍ത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടത്തിയെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി.
സ്വര്‍ണ്ണ കടത്ത് സംഘങ്ങളില്‍പ്പെട്ട ഇവര്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ കണ്ണൂര്‍ എസിപിയ്ക്ക് നല്‍കിയ പരാതിയില്‍ അഭ്യര്‍ഥിച്ചു. 
 

Latest News